Today: 05 Oct 2024 GMT   Tell Your Friend
Advertisements
കൊറിയയില്‍ റോബോട്ട് ആത്മഹത്യ ചെയ്തതെന്തിന്?
Photo #1 - Other Countries - Otta Nottathil - robot_suicide_korea
സിയോള്‍: ദക്ഷിണ കൊറിയയില്‍ റോബോട്ട് സൂപ്പര്‍വൈസര്‍ എന്നു വിളിപ്പേരുള്ള റോബോട്ട് ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്ത് ആദ്യമായാണ് ഒരു റോബോട്ട് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത പരക്കുന്നത്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗുമി സിറ്റി കൗണ്‍സിലില്‍ രാവിലെ 9 മുതല്‍ 5 മണിവരെയുള്ള ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന റോബോട്ടിന്റെ ആത്മഹത്യക്കു കാരണം ജോലിഭാരമാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. റോബോട്ട് സൂപ്പര്‍വൈസര്‍ തങ്ങളില്‍ ഒരാള്‍ തന്നെയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ജൂണ് 27നു ഉച്ച കഴിഞ്ഞാണ് റോബോട്ട് അസാധാരണമായി പെരുമാറാന്‍ തുടങ്ങിയത്. ഒരേ ഇടത്തു തന്നെ എന്തോ തിരയും പോലെ വട്ടം തിരിഞ്ഞു കൊണ്ടിരുന്നു. അധികം വൈകാതെ 4 മണിയോടെ സ്ററയര്‍കേസിനു കീഴിലേക്ക് വീണ് പ്രവര്‍ത്തനരഹിതമായ നിലയില്‍ റോബോട്ടിനെ കണ്ടെത്തി.ജോലിഭാരം മൂലം റോബോട്ട് ആത്മഹത്യ ചെയ്തുവെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാലിഫോര്‍ണിയന്‍ കമ്പനിയായ ബിയര്‍ റോബോട്ടിക്സ് നിര്‍മിച്ച റോബോട്ട് നിര്‍മിച്ച 2023 ഓഗസ്ററ് മുതലാണ് ദക്ഷിണകൊറിയയില്‍ ജോലി ആരംഭിച്ചത്. മറ്റു കമ്പനികളെല്ലാം റോബോട്ടുകളെ താഴത്തെ നിലയില്‍ മാത്രമാണ് ജോലി ചെയ്യിച്ചിരുന്നതെങ്കില്‍ ഗുമി സിറ്റി കൗണ്‍സിലില്‍ മുകള്‍ നിലയിലും റോബോട്ടുകള്‍ക്ക് പ്രവേശനമുണ്ടായിരുന്നു.

റോബോട്ട് എങ്ങനെ പ്രവര്‍ത്തന രഹിതമായെന്ന തരത്തില്‍ അന്വേഷണം തുടരുകയാണ്. റോബോട്ടിന്‍റെ ഭാഗങ്ങള്‍ എടുത്ത് പരിശോധനകള്‍ തുടരുകയാണ്. ഒരു പക്ഷേ നാവിഗേഷണല്‍ എറര്‍ മൂലമോ പ്രോഗ്രാമിങ് ബഗ് മൂലമോ ആകാം റോബോട്ട് പ്രവര്‍ത്തനരഹിതമായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും പ്രവര്‍ത്തനം നിലച്ച റോബോട്ട് സൂപ്പര്‍വൈസറിനു പകരം മറ്റൊന്നിനെ നിയമിക്കാനുള്ള തീരുമാനം സിറ്റി കൗണ്‍സില്‍ നീട്ടി വച്ചിരിക്കുകയാണ്.

പത്ത് ജീവനക്കാരന് ഒരു റോബോട്ട് എന്ന നിലയിലാണ് ദക്ഷിണ കൊറിയയില്‍ റോബോട്ടുകളെ ഉപയോഗിച്ചു വരുന്നത്.
- dated 07 Jul 2024


Comments:
Keywords: Other Countries - Otta Nottathil - robot_suicide_korea Other Countries - Otta Nottathil - robot_suicide_korea,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
indonesia_temperory_wife_tourism
ടൂറിസ്ററുകള്‍ക്ക് താത്കാലിക ഭാര്യ! സെക്സ് ടൂറിസത്തിന്റെ പുതിയ മുഖം Recent or Hot News
തുടര്‍ന്നു വായിക്കുക
un_secretary_general_israel_ban
യുഎന്‍ സെക്രട്ടറി ജനറലിന് ഇസ്രയേലില്‍ വിലക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
thaland_crocodiles_cull
പ്രളയം: 125 വളര്‍ത്തു മുതലകളെ കര്‍ഷകന്‍ കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
israel_trashes_ceasefire_suggestion
വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രയേല്‍ തള്ളി; ലെബനനില്‍ ആക്രമണം കടുപ്പിച്ചു
തുടര്‍ന്നു വായിക്കുക
Tallest_christ_statue_indonesia
ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു പ്രതിമ ഇന്‍ഡോനേഷ്യയില്‍
തുടര്‍ന്നു വായിക്കുക
lebanon_israel
ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ 500
തുടര്‍ന്നു വായിക്കുക
sri_lanka_president_anti_india_stands
പഴയ ഇന്ത്യാവിരുദ്ധന്‍ പുതിയ ലങ്കന്‍ പ്രസിഡന്റാകുമ്പോള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us